Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinicius Feature I

ക​ല​ക്ക​ന്‍ കാ​ന​റി; ഇ​ന്ത്യ​ക്കെ​തി​രാ​യ ബ്ര​സീ​ല്‍ ടീ​മി​ല്‍ വി​നി​സ്യൂ​സ് അ​ട​ക്ക​മു​ള്ള സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍

കോ​ല്‍​ക്ക​ത്ത: ബ്ര​സീ​ല്‍ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍​ക്കു സ​ന്തോ​ഷവാ​ര്‍​ത്ത... വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍ അ​ട​ക്ക​മു​ള്ള ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്നു. ഫി​ഫ 2026 ലോ​ക​ക​പ്പ് സ​മ​യ​ത്ത് കേ​ര​ള​ത്തി​ല്‍ അ​ങ്ങോ​ള​മി​ങ്ങോ​ളം പോ​സ്റ്റ​റു​ക​ളി​ല്‍ നി​റ​ഞ്ഞ ക​ളി​ക്കാ​ര്‍ പ​ന്തു​ത​ട്ടു​ന്ന​തു നേ​രി​ല്‍ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് ആ​രാ​ധ​ക​ര്‍​ക്കു മു​ന്നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം മൂ​ന്നി​നു കോ​ല്‍​ക്ക​ത്ത​യി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നു​ള്ള ബ്ര​സീ​ല്‍ ടീ​മി​നെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ കാ​ര്‍​ലൊ ആ​ഞ്ചെ​ലോ​ട്ടി പ്ര​ഖ്യാ​പി​ച്ചു.

ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നി​ന് ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണ് ബ്ര​സീ​ല്‍ x ഇ​ന്ത്യ സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ന്‍റെ കി​ക്കോ​ഫ്. സാ​ള്‍​ട്ട്‌​ലേ​ക്ക് സ്റ്റേ​ഡി​യ​മാ​ണു വേ​ദി. 2030 ഫി​ഫ ലോ​ക​ക​പ്പ് ല​ക്ഷ്യം​വ​ച്ചു​ള്ള കാ​ന​റി​ക​ളു​ടെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​ന്നാം​നി​ര ടീ​മു​മാ​യി കാ​ര്‍​ലൊ ആ​ഞ്ചെ​ലോ​ട്ടി ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന​ത്.

വി​നി​സ്യൂ​സ്, റാ​ഫീ​ഞ്ഞ

സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലെ വ​മ്പ​ന്‍ ക്ല​ബ്ബു​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍, എ​ന്‍​ഡ്രി​ക്, എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ റാ​ഫീ​ഞ്ഞ, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യു​ടെ ബ്രൂ​ണോ ഗി​മാ​റാ​ഷ്, ഗ​ബ്രി​യേ​ല്‍ മ​ഗ​ലാ​യി​സ് എ​ന്നി​ങ്ങ​നെ നീ​ളു​ന്ന താ​രസ​മ്പ​ന്ന​മാ​യ 26 അം​ഗ ടീ​മി​നെ​യാ​ണ് കാ​ര്‍​ലൊ ആ​ഞ്ചെ​ലോ​ട്ടി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

എ​സ്റ്റാ​വൊ, ജൊ​വാ​വൊ പെ​ഡ്രൊ, റ​യാ​ന്‍, സാ​മു​വ​ല്‍ ലി​നൊ, വി​നി​സ്യൂ​സ്, റാ​ഫീ​ഞ്ഞ, എ​ന്‍​ഡ്രി​ക്, മാ​ര്‍​ക്കി​ഞ്ഞോ​സ്, ഡാ​നി​ലൊ സാ​ന്‍റോ​സ്, ഡ​ഗ്ല​സ് ലൂ​യി​സ് എ​ന്നി​ങ്ങ​നെ നീ​ളു​ന്ന​താ​ണ് ബ്ര​സീ​ലി​ന്‍റെ ആ​ക്ര​മ​ണ​നി​ര.

ഇ​ന്ത്യ​യി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പ് സെ​പ്റ്റം​ബ​ര്‍ 25, 29 തീ​യ​തി​ക​ളി​ല്‍ ബ്ര​സീ​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് എ​തി​രേ ര​ണ്ടു സൗ​ഹൃ​ദമ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കും. ഈ ​മ​ത്സ​ര​ങ്ങ​ള്‍​ക്കു​കൂ​ടി​യു​ള്ള ടീ​മി​നെ​യാ​ണ് ആ​ഞ്ചെ​ലോ​ട്ടി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ല​ക്ഷ്യം 2030 ലോകകപ്പ്

2030 ഫി​ഫ ലോ​ക​ക​പ്പ് ല​ക്ഷ്യം​വ​ച്ചു​ള്ള മു​ന്നൊ​രു​ക്കം ബ്ര​സീ​ല്‍ ആ​രം​ഭി​ച്ച​താ​യി ആ​ഞ്ചെ​ലോ​ട്ടി പ​റ​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ പ​രി​ച​യസ​മ്പ​ത്തും യു​വ​ത്വ​വു​മു​ള്ള സ​ന്തു​ലി​ത ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ട്ടു പു​തു​മു​ഖ​ങ്ങ​ളെ ആ​ഞ്ചെ​ലോ​ട്ടി ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2002ലാ​ണ് ബ്ര​സീ​ല്‍ അ​വ​സാ​ന​മാ​യി ഫി​ഫ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​തി​നു​ശേ​ഷം ഫൈ​ന​ലി​ല്‍ എ​ത്തി​യി​ട്ടു​മി​ല്ല. 2026 ലോ​ക​ക​പ്പി​ല്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ബ്ര​സീ​ല്‍ പു​റ​ത്താ​യി​രു​ന്നു.

ഇ​ന്ത്യ x ബ്ര​സീ​ല്‍ ആ​ദ്യം

ഇ​ന്ത്യ​ന്‍ ടീ​മി​ന് എ​തി​രേ ബ്ര​സീ​ല്‍ ഫു​ട്‌​ബോ​ള്‍ ത​ട്ടു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യം. നി​ല​വി​ല്‍ ഫി​ഫ ലോ​ക അ​ഞ്ചാം റാ​ങ്കു​കാ​രാ​ണ് അ​ഞ്ചു ത​വ​ണ ലോ​ക​ക​പ്പു​യ​ര്‍​ത്തി​യ കാ​ന​റി​ക​ള്‍. 138-ാം റാ​ങ്കു​കാ​രാ​ണ് ഇ​ന്ത്യ. ലോ​ക​ക​പ്പ് ഉ​ള്‍​പ്പടെ​യു​ള്ള വ​ന്‍​വേ​ദി​ക​ളി​ല്‍ ക​ളി​ച്ച ബ്ര​സീ​ല്‍ ടീം ​അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ഇ​റ​ങ്ങാ​മെ​ന്നു​ള്ള ഭാ​ഗ്യ​മാ​ണ് ഇ​ന്ത്യ​ന്‍ ദേ​ശീ​യ ടീ​മി​നു വ​ന്നി​രി​ക്കു​ന്ന​ത്. മാ​ര്‍​ച്ച് 31നു ​ഹോ​ങ്കോം​ഗി​ന് എ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ജ​യം. അ​തി​നു​ശേ​ഷം ക​ളി​ച്ച നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ടി​ക്ക​റ്റി​ന് `5000

ഇ​ന്ത്യ x ബ്ര​സീ​ല്‍ സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​നു​ള്ള ടി​ക്ക​റ്റ് ഡി​സ്ട്രി​ക്റ്റ് ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​ണ്. 5000 മു​ത​ല്‍ 25,000 രൂ​പ​വ​രെ​യാ​ണ് ടി​ക്ക​റ്റ് ചാ​ര്‍​ജ്. ബെ​യ്‌​സ് ഫീ​സും ജി​എ​സ്ടി​യും അ​ട​ക്കം 5000 രൂ​പ​യു​ടെ ടി​ക്ക​റ്റി​ന്‍റെ ആ​കെ​ത്തു​ക 5,531 ആ​കും.

Latest News

Corehub Up